Posts

അനർഹ പ്രണയം

ചിലരുടെ പ്രണയങ്ങൾ ഇങ്ങനെയാണ്, അവരെ സ്നേഹിച്ചവരെ അവർ കാണില്ല, അവരെ അർഹിക്കാത്ത ആളുകളുടെ പ്രണയമാവാൻ അവർ കഷ്ടപ്പെടുന്നു. ഒരിക്കൽ അവർ അതിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ആയിരിക്കും പണ്ട് അവരെ സ്നേഹിച്ചവരെ അവർ കണ്ടുമുട്ടുന്നത്. കാലം കഴിഞ്ഞെങ്കിലും അവർ ഇപ്പോളും അവരെ സ്നേഹിക്കുന്നുണ്ടാവും. അനർഹമായ ചില്ലയിൽ പടർന്ന പ്രണയമേ നിന്നെയർഹിച്ച ചില്ലയേ നീ മറന്നുവോ??? നീ മറന്ന ചില്ലകൾ നിന്നെ സ്നേഹിക്കുവാൻ പ്രാപ്തമെന്നറിഞ്ഞത് ഇത്ര വൈകിയോ??? അന്യമാ മരത്തിലെ ചില്ലയിൽ പടരുവാൻ നീയെടുത്ത നോവുകൾ നീ മറന്നുവോ??? നീ മറന്നുവെങ്കിലും നിന്നെ മോഹിക്കുന്നൊരാ ചില്ലയെ മരത്തിലിന്ന് നീ കണ്ടുവോ??? നീയിതെത്ര പോകിലും നിന്നെ സ്നേഹിച്ചയാ ചില്ലകൾ നിനക്ക് തണൽ നൽകിടുന്നുവോ??? (ജെറിൻ ❤️) 

കാട്

വണ്ടിപ്പെരിയാറിൽ നിന്നും പോന്നപ്പോൾ സമയം രാത്രി 12.30 കഴിഞ്ഞിരുന്നു, രാത്രിയിൽ വള്ളക്കടവ് ചെക്ക്പോസ്റ്റിലൂടെ ആരെയും കടത്തി വിടില്ല, ചെക്ക്പോസ്റ്റിന് അപ്പുറം തേക്കടി വനമേഖലയാണ്. ബൈക്കുമായി ചെന്നാൽ കടത്തി വിടില്ല എന്നു ഉറപ്പാണ്. എനിക്ക് ഈ രാത്രിയിൽ ഗവിയിൽ ഞാൻ താമസിക്കുന്ന കോട്ടേഴ്സിൽ ചെന്നേ മതിയാകൂ. അവിടെ ഞാൻ മറന്നുവെച്ച ഫോണിൽ എന്റെ കാമുകി എത്ര തവണ വിളിച്ചിട്ടുണ്ടാകും, ഞങ്ങളുടെ ബന്ധം അവളുടെ വീട്ടിലറിഞ്ഞപ്പോൾ മുതൽ വലിയ പ്രശ്നങ്ങൾ ആയിരുന്നു. അവളുടെ ഫോൺ വീട്ടുകാർ പിടിച്ചെടുത്തു.  ഇന്നലെ പുതിയ ഫോണും സിം ഉം വാങ്ങി ഒരു കൂട്ടുകാരിയുടെ കയ്യിൽ കൊടുത്തുവിട്ടു. പുതിയ സിം ആയതുകൊണ്ട് നമ്പർ ഓർമ ഇല്ല, വൈകുന്നേരം പെരിയാർ ടൌൺ വരെ പോയതാണ്. തിരിച്ചു വരുന്ന വഴി ലൈസൻസ് ഇല്ലാത്തതുകൊണ്ട് പോലീസ് പിടിച്ചു, സ്റ്റേഷന് വാതിൽക്കൽ വച്ചായിരുന്നു സംഭവം. അതുകൊണ്ട് നേരെ സ്റ്റേഷനിൽ കൊണ്ടുപോയി ഇരുത്തി. SI വരുമ്പോൾ വിടാം എന്നു പോലീസുകാരൻ പറഞ്ഞപ്പോൾ ആശ്വസിച്ചു ഇരുന്നു, ആരെയും വിളിച്ചു പറയാൻ കയിൽ ഫോനും ഇല്ല, രാത്രി ആയി, SI വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല, എപ്പോ വരും എന്നു ചോദിക്കാൻ പോയാൽ ചിലപ്പോൾ കണ്ണുപൊട്ടുന്ന തെറി കേൾക്കും

സ്നേഹം

ഡൈനിങ് ടേബിളിൽ വിളമ്പി വെച്ച ചോറിൽ വിരലോടിച്ചുകൊണ്ട് സ്നേഹ അവനെ ആലോചിച്ചിരിക്കുകയായിരുന്നു. രണ്ടുവർഷമായി പ്രണയത്തിലായിരുന്നവർ, അവൻ നാളെ ദുബായിക്ക് പോവുകയാണ്. ഇനി രണ്ടുവർഷം കഴിഞ്ഞേ വരൂ. യാത്ര അയക്കാൻ പോകാൻ പറ്റില്ല, പക്ഷെ എനിക്കവനെ കണ്ടേ തീരൂ. ഇന്ന് വീട്ടിൽ വല്യമ്മച്ചി മാത്രമേ ഉള്ളു, ബന്ധുവിന്റെ കല്യാണത്തിന് പോയ പപ്പയും മമ്മിയും നാളെ വൈകിട്ടോടെയേ വരൂ. വല്യമ്മച്ചി മാത്രമാണ് എന്റെ പ്രണയത്തിന് സപ്പോർട്ട് തന്നത്. അമ്മച്ചിയോട് പറഞ്ഞിട്ട് രാത്രിയിൽ വീട്ടിലെ കാറുമായി പോയി അവനെ കണ്ടിട്ടുവരാം. പക്ഷെ അങ്ങോട്ടുമിങ്ങോട്ടും കൂടി 150 കിലോമീറ്റർ ദൂരം ഉണ്ട്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കിടയിലൂടെ വേണം പോകാൻ. നട്ടുച്ചയ്ക്ക് പോലും വഴിയിൽ കോടമഞ്ഞ് ആയിരിക്കും. അപ്പോൾ പിന്നെ രാത്രിയിലെ കാര്യം പറയണോ. എന്തായാലും പോവുക തന്നെ. അവൾ ചോറു മുഴുവൻ വേഗം കഴിച്ചു തീർത്തു. അമ്മച്ചിയോട് കാര്യം പറഞ്ഞു. ആദ്യം ഒന്നും സമ്മതിച്ചില്ല. രാത്രി പത്തുമണിക്ക് ഒരു പെണ്ണിനെ പുറത്ത് വിടാൻ ഉള്ള പേടി അമ്മച്ചിയുടെ മുഖത്ത് കാണാം, അമ്മച്ചി ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ഞാനിവിടെ എത്തിക്കോളം എന്ന എന്റെ ഉറപ്പിലും രാത്രി യാത്ര ഞാൻ ഒരുപാട് നടത്തി

മാലാഖ

പതിനേഴു വർഷം മുൻപ് മരതക പച്ച പുതച്ച കലാലയത്തിന് പുറത്ത് വെച്ച് അവൻ ഒരു മാലാഖയെ കണ്ടൂ. വർണ ശബളമായ ചിറകുകൾ ഉള്ള ഒരു മാലാഖ. പ്രതീക്ഷക്ക് വിപരീതമായ സൗകര്യങ്ങൾ കണ്ടതിൻ്റെ അമ്പരപ്പും നിരാശയും ആദ്യ ദിനങ്ങളിൽ ആ മാലാഖയുടെ മുഖത്ത് നിഴലിച്ചിരുന്നു. പതിയെ പതിയെ അവളുടെ നിരാശയും അമ്പരപ്പും മാറി വന്നു. എങ്കിലും ചില ഇരുണ്ട മാലാഖമാർ അവളെ നിരന്തരം ശല്യം ചെയ്തിരുന്നു. വെണ്മയേ ഇരുട്ടിൽ ആക്കാൻ തക്കം പാർത്തിരിക്കുന്ന ഇരുണ്ട മാലാഖമാർ. എങ്കിലും അവളെ അയച്ചവൻ കൊടുത്ത പ്രചോദനം ഉൾക്കൊണ്ട് അവളും ആ കലാലയത്തിൻ്റെ ഭാഗമായി.താൻ ഇരുണ്ട മാലാഖയോ വെളുത്ത മാലാഖയോ എന്ന് ഉറപ്പില്ലാത്ത അവനാകട്ടെ വർണ ചിറകുകൾ ഉള്ള മാലാഖയെ പിന്തുടർന്നു. പക്ഷേ, അവൾ ഇരുണ്ട ലോകത്തെ പിന്തുടരുന്നു എന്ന് അറിഞ്ഞ നിമിഷം മുതൽ അവൻ അവളെ പിന്തുടരുന്നത് പൂർണമായി നിർത്തി. വർഷങ്ങൾ കഴിഞ്ഞ് ആണ് ഇരുണ്ട ലോകം ഇറക്കി വിട്ട ഒരു അസത്യം ആയിരുന്നു അത് എന്ന് അവൻ അറിഞ്ഞത്. അപ്പോളേക്കും അവനും ഒരു ഇരുണ്ട മാലാഖ ആയി മാറിയിരുന്നു. കാലം പിന്നെയും കടന്നു പോയി. ഈ രണ്ടു മാലാഖമാരുടെയും ജീവിതത്തിലും വലിയ മാറ്റങ്ങൾ വന്നു. അവൻ ആഗ്രഹിച്ച മാലാഖ വേറെ ഒരാളുടെ സ്വന്തം ആയി, അവനും അവൻ ആഗ്രഹിക

കട്ടപ്പനയുടെ കഥ (The untold story of United Kattappana)

കട്ടപ്പന ശെരിക്കും ഒരു രാജ്യം ആയിരുന്നു, ഇപ്പോൾ ഒന്നുമല്ല. പണ്ടു പണ്ട്. എന്നു പറഞ്ഞാൽ AD 890 -ൽ. മഹിഷ്‌മതി എന്ന രാജ്യം എല്ലാവർക്കും സുപരിചിതം ആണല്ലോ. അവിടുത്തെ മഹാറാണിയായ ശിവകാമിയെ നമുക്ക് നന്നായി അറിയാം. തന്റെ പതിനേഴാം വയസിൽ അച്ഛൻ ദേവരായന്റെ മരണത്തോടെ ശിവകാമി അനാഥയായി. അതോടെ ശിവകാമിയെ അന്നത്തെ മഹിഷ്‌മതി മഹാരാജാവ് സോമദേവനും പത്നി ഹേമവതിയും ചേർന്നു തങ്ങളുടെ മകനും വികലാംഗനുമായ ബിജ്ജല ദേവന് വിവാഹം ചെയ്തു നൽകി. മുറപ്രകാരം അടുത്ത മഹാറാണി ആകേണ്ടത് ശിവകാമി ആയിരുന്നു. അതിനാൽ ആയുധ വിദ്യ പഠിപ്പിക്കാൻ കട്ടപ്പയെ നിയോഗിച്ചു. അന്നുമുതൽ കട്ടപ്പ മഹിഷ്‌മതി മഹാറാണിയുടെ അംഗരക്ഷകനായി ചുമതലയേറ്റു. ബെല്ലാല ദേവനെ കൊന്നു മഹേന്ദ്ര ബാഹുബലി അധികാരം ഏറ്റെടുത്തെപ്പോൾ കട്ടപ്പ സർവ സൈന്യാധിപൻ ആയി. എന്നാൽ അമരേന്ദ്ര ബാഹുബലിയെ വധിച്ചതിനു ശേഷം കട്ടപ്പ ഒരു മുഴുക്കുടിയൻ ആയി മാറിയിരുന്നു.  കട്ടപ്പയുടെ മകനായിരുന്നു ശിവപ്പ കട്ടപ്പ. അച്ഛന്റെ മദ്യപാനം മൂലം സമ്പത്ത് എല്ലാം നശിച്ചതിൽ ശിവപ്പയും രണ്ടു സഹോദരിമാരും അങ്ങേയറ്റം സങ്കടത്തിൽ ആയിരുന്നു. മഹിഷ്‌മതിയിലെ ആയുധ നിർമാണ ശാലയുടെ മേൽനോട്ടം ആയിരുന്നു ശിവപ്പക്ക്. തന്റെ അച്ഛന്റെ കൂടി അ

അരളിപ്പൂക്കൾ അഴുകുമ്പോൾ (3)

അങ്ങനെ എനിക്ക് ഇഷ്ടമില്ലാത്ത വെള്ള ഷർട്ടും ഇടീപ്പിച്ച് എന്നെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. എൻ്റെ കാലുകൾ കൂട്ടി കെട്ടിയിരിക്കുന്നു. കൈകൾ വെള്ള ഗ്ലൗസ് ഇട്ട് നെഞ്ചോട് ചേർത്ത് ഒരു കുരിശും കയ്യിൽ പിടിപ്പിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടം ചെയ്യുന്നത് വരെ എൻ്റെ മുഖം മൂടിയ തുണി ഇപ്പൊൾ എൻ്റെ ദേഹത്ത് ഇല്ല, അത്കൊണ്ട് കൂടെ ഉള്ളവരെ എനിക്ക് വ്യക്തമായി കാണാം. എൻ്റെ അടുത്ത ബന്ധുക്കൾ ദുഃഖം കടിച്ചു പിടിച്ച് ഇരിക്കുന്നു. ഞാൻ ഒന്ന് മരിച്ചു എന്നു മാത്രമെ ഉള്ളൂ. എന്നെ ഇനി കാണാൻ പറ്റില്ല എന്നത് മാത്രമാണ് യാഥാർഥ്യം. അതിനു ഇത്രയും കരയേണ്ട കാര്യം ഇല്ലല്ലോ. ഇതൊക്കെ എനിക്ക് അവരോട് പറയാൻ പറ്റിയിരുന്നെങ്കിൽ. കുറെ സമയത്തെ യാത്രക്ക് ശേഷം ആംബുലൻസ് എൻ്റെ വീട്ടിൽ എത്തി. എന്നെ കാണാൻ നൂറുകണക്കിനാളുകൾ വീട്ടിലും മുറ്റത്തുമായി തടിച്ചു കൂടി നിൽക്കുന്നു. പലരെയും എനിക്ക് പരിചയമില്ല. ഡോർ തുറന്ന് എൻ്റെ ബന്ധുക്കൾ എന്നെ എടുത്ത് വീട്ടിലേക്ക് കയറ്റി. കൂടി നിന്ന ആളുകളുടെ അലർച്ച എന്നെ ഭീതിപ്പെടുത്തുന്നു. ആരൊക്കെയോ ചേർന്ന് താങ്ങി പിടിച്ചു കൊണ്ടുവന്ന ചാച്ചനും അമ്മയും ചേച്ചിയും എൻ്റെ നെഞ്ചിലേക്ക് വീണു അലമുറയിട്ടു കരയുന്നു. അമ്മയുടെ സഹോദരിമാ